Episodes

  • Green Hell 3 | Amazon Expedition
    Oct 8 2025

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ എന്തൊക്കെ തരം ജീവികളാണ് ഉള്ളതെന്നായിരുന്നു ലാംഗ എപ്പോഴും ചിന്തിച്ചിരുന്നത്. എന്നാൽ അസാമാന്യവലിപ്പമുള്ള ഒരുതരം പാമ്പ് ഈ ഭാഗങ്ങളിൽ ധാരാളമുണ്ടെന്ന് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി. ചില കഥകൾ കൂടി കേട്ടതോടെ അത്തരം ഒരെണ്ണത്തിനെ കണ്ടെത്തി കൊല്ലണമെന്ന് ലാംഗയ്ക്ക് തോന്നിത്തുടങ്ങി.

    Show More Show Less
    29 mins
  • Green Hell 2 | Amazon Expedition
    Oct 5 2025

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ റ്റാപ്പേർഴ്സ് ആയ സെറിഗെയ്റൂസ് റബ്ബർ മരങ്ങൾ നിൽക്കുന്ന ഉൾക്കാടുകളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അവരെ അവിടെ കൊണ്ടെത്തിക്കുവാനുള്ള ഒരു ബോട്ട് ഉടൻ തന്നെ ഹെമാച്ചേ ജെ മാലിസിൽ എത്തിച്ചേരുമെന്ന് കേട്ടതോടെ അതിൽക്കയറിക്കൂടുവാൻ ലാംഗ തയ്യാറെടുത്തു. ഇത്തക്കുവായി നദിയുടെ മുകൾ ഭാഗത്തേക്ക്, അതായത് കൂടുതൽ ഉള്ളിലേക്ക് പോകുവാനാണ് ലാംഗ ഉദ്യേശിക്കുന്നത്. കൂടാതെ ആ ഭാഗങ്ങളിലെല്ലാം തന്നെ ഒട്ടനവധി സെറ്റില്മെന്റുകളും, റബ്ബർ ധാരാളം നിൽക്കുന്ന കാടുകളുമുണ്ട്. അതെല്ലാം കാണുക, അനുഭവിക്കുക, ഇതൊക്കെയാണ് ഓക്കെ അൽഗോട്ട് ലാംഗയുടെ ലക്ഷ്യം.

    Show More Show Less
    29 mins
  • Green Hell 1 | Amazon Expedition
    Oct 1 2025

    വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ കാണുന്ന മനൗസ് നഗരം വികസിച്ച് വന്നതിന്റെ പിന്നിൽ കറയൊഴുക്കുന്ന ഒരു വൃക്ഷമാണുള്ളത്, റബർ!

    Show More Show Less
    32 mins
  • Flesh & Fear 2 | Hunting with Henry Astbury Leveson
    Sep 18 2025

    മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ വേട്ടസംഘത്തിൽ തന്നെയുണ്ടായിരുന്നു. ഗൂഗൂലൂ എന്നായിരുന്നു അയാളുടെ പേര്. ഈ വിചിത്രമായ പേര് കേട്ട് കൂടെയുണ്ടായിരുന്നവർക്ക് ചിരിപൊട്ടി. ഇത്തരം ഒരു പേര് ഇന്ത്യയിൽ വെച്ച് അവർ മുൻപ് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല.

    Show More Show Less
    41 mins
  • Flesh & Fear 1 | Hunting with Henry Astbury Leveson
    Sep 3 2025

    ആകെക്കൂടി ആ ഗ്രാമം ഇഷ്ടപ്പെട്ടുപോയ ലിവ്സണിനു ആകെ അറിയേണ്ടുന്ന കാര്യം ചുറ്റുവട്ടത്തുള്ള കാടുകളിൽ ആവശ്യത്തിന് മൃഗങ്ങൾ ഉണ്ടോ എന്നായിരുന്നു. കാട്ടുപോത്തുകളും, കടുവകളും, കരടികളും, പുലികളും, മാനുകളും നിറഞ്ഞ കാടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ലിവ്സണിന്റെ വിവരണങ്ങളിൽ നിന്നും അക്കാലത്തെ ഇന്ത്യൻ കാടുകളിലെ മൃഗവൈവിധ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നായാട്ടിന് പോകുമ്പോൾ ഈ കാടുകൾ പരിചയമുള്ള നാട്ടുകാരായ രണ്ട് വേട്ടക്കാരേക്കൂടി താൻ നൽകാമെന്നും ഗ്രാമത്തലവൻ അവരെ അറിയിച്ചു. കിസ്റ്റിമ, വീരപ്പ ഇതായിരുന്നു അവരുടെ പേരുകൾ. ഇത്രയും കേട്ടതോടെ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങുവാൻ തന്നെ ലിവ്സൺ തീരുമാനിച്ചു. പടയണി വാദ്യമായ തപ്പ് നിര്‍മാണത്തിന്റെ കൗതുകക്കാഴ്ച കാണാം!

    ----------

    Contact Me

    Books

    Youtube

    Website

    Show More Show Less
    38 mins
  • Adventure in Madagascar 8
    Aug 23 2025

    ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട് തന്നെയായിരുന്നു ! മൂവായിരത്തോളം വരുന്ന വലിയൊരു സൈന്യവുമായി വൂസിങ്ടൻ ഇങ്ങോട്ടേയ്ക്ക് നീങ്ങിയിട്ടുണ്ട് എന്ന വാർത്തയാണ് ചാരന്മാർ അറിയിച്ചത് . മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവർ ഇവിടെ എത്തിച്ചേർന്നേക്കാം ! ബഫോഗര്‍ പ്രഭു ഉടൻതന്നെ റോബിനെ, സ്ത്രീകളെയും, അവരുടെ കാലികളെയും കൂട്ടി നദീതീരത്തേക്ക് പറഞ്ഞുവിട്ടു. സാധാരണ ചെയ്യുന്നതുപോലെ സുരക്ഷയെക്കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ ഇപ്രാവശ്യം കണക്കൂകൂട്ടലുകൾ തെറ്റി. വൂസിംഗ്ടണിനെ സഹായിക്കാൻ വന്നെത്തിയ മറ്റൊരു സൈന്യം കൃത്യം അവിടെതന്നെ തമ്പടിച്ചിട്ടുണ്ടായിരുന്നു. അവരുടെ ആക്രമണത്തിൽ ചെറുതായൊന്ന് പൊരുതാൻ പോലും റോബിനും കൂട്ടർക്കും സാധിച്ചില്ല.റോബിൻ ഉൾപ്പെടെ സംഘത്തിലെ ഭൂരിഭാഗം ആളുകളെയും അവർ തടവുകാരായി പിടികൂടുകയും ചെയ്തു. വൂസിംഗ്ടണിനെ സഹായിക്കുന്ന സകാലവ ഗോത്രക്കാരായിരുന്നു അവർ. പഴയ ദൂതൻ റായ്- നന്നോ ഈ ഗോത്രക്കാരൻ ആയിരുന്നു എന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. ഇവർ പിന്നീട് പക്ഷം മാറി വൂസിംഗ്ടണിന്റെ കൂടെ ചേർന്നതാവാം.

    Show More Show Less
    33 mins
  • Adventure in Madagascar 7
    Aug 16 2025

    അഫറർ പ്രഭുവിന്റെ അരികിൽ നിന്നും സെയ്ന്റ് അഗസ്റ്റിൻ തുറമുഖം ലക്ഷ്യമാക്കി കടന്നു കളഞ്ഞ റോബിൻ വിജനമായ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഇരുപത്തിയൊന്നാം ദിവസം വഴിയില്‍ ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെങ്കിലും അവർ റോബിന്റെ വെളുത്ത പാണ്ടുപിടിച്ച രൂപംകണ്ട് ഭയന്നു ഓടിയകന്നു. ഒരു ചത്ത കാളയും ചുമന്നുകൊണ്ടാണ് അവർ വന്നത്. അവർ ഓടിപ്പോയതോടെ ആ കാളയുടെ ഇറച്ചി എടുക്കുവാൻ അവന് സാധിച്ചു. ഇതേ സമയം കുറച്ചകളെ കിഴക്ക് ഭാഗത്തുനിന്നും കനത്ത പുക മുകളിലേക്ക് ഉയരുന്നത് റോബിൻ ശ്രദ്ധിച്ചിരുന്നു. ഏതാനും മൈലുകള്‍ക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടാവാൻ സാധ്യതയുണ്ട് . അങ്ങനെ ഇരുപത്തി മൂന്നാം ദിവസം വീണ്ടും പുക കണ്ടുതുടങ്ങി. ഇപ്പോളത് വളരെ അടുത്താണ്. റോബിൻ നടപ്പിന്റെ വേഗത വർധിപ്പിച്ചു. അവസാനം വലിയൊരു നദിയുടെ തീരത്താണ് അവൻ എത്തിച്ചേർന്നത്. ഒരു പക്ഷേ അധികം ദൂരെയല്ലാതെ തുറമുഖം കണ്ടേക്കാം . അവന്റെ മനസ് പിടഞ്ഞു. എന്നാൽ ആ നദിയുടെ വിസ്താരം റോബിനെ അമ്പരപ്പിച്ചു കളഞ്ഞു .ഇംഗ്ലണ്ടിലെ തെംസ് നദിയുടെ ഏതാണ്ട് രണ്ടിരട്ടിയോളം വരുമായിരുന്നു അത്!

    Show More Show Less
    35 mins
  • Adventure in Madagascar 6
    Aug 10 2025

    1702 ൽ തന്റെ പതിനാറാം വയസ്സിൽ തെക്കൻ മഡഗാസ്ക്കറിൽ അകപ്പെട്ടുപോയ റോബിൻ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ, നിർഭാഗ്യവശാൽ മിയവാരോ എന്നൊരു യുദ്ധപ്രഭുവിന്റെ അടിമയായി മാറുകയും, അയാളുടെ ഔദ്യോഗിക കശാപ്പുകാരൻ എന്ന നിലയിൽ അവിടെ ജീവിക്കുകയും ചെയ്തു. ഇതിനിടയിൽ അമ്പരോ പ്രഭുവമായി നടന്ന യുദ്ധത്തിൽ റോബിൻ അയാളുടെ മകളെ തടവുകാരിയായി പിടിക്കുകയും മിയവാരോ അവളെ റോബിന് ഭാര്യയായി കൊടുക്കുകയും ചെയ്തു. സന്തോഷകരമായ ആ ദിനങ്ങള്‍ അങ്ങിനെ മുന്നോട്ട് നീങ്ങി . ആ പെൺകുട്ടി അവന് നല്ലൊരു ഭാര്യയായിരുന്നു . വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ അവള്‍ ദിവസവും അവന് ഉണ്ടാക്കിക്കൊടുത്തു . കുറേക്കാലത്തേക്ക് റോബിന് അവിടം വിട്ട് പോകണമെന്നേ തോന്നിയില്ല . അവനിപ്പോൾ സ്വന്തമായി, വീടും, ഭാര്യയും, കാലികളും, ആവശ്യത്തിന് തേനും മറ്റ് കാര്യങ്ങളും ഉണ്ട്. അങ്ങിനെ ആ നാട്ടിലെ മറ്റാരെയും പോലെ റോബിനും മാന്യമായി തന്നെ ജീവിച്ചു. ഒരു പെൺകുട്ടിയെ അവന് ഭാര്യയായി നൽകിയെങ്കിലും യജമാനനായ മിയവാരയെ അവന് ഇപ്പോഴും നല്ല ഭയമായിരുന്നു. അയാൾക്ക് ദുർമന്ത്രവാദികളോടുള്ള അമിതമായ വിധേയത്വം തന്നെയായിരുന്നു കാരണം.

    Show More Show Less
    48 mins