
Adventure in Madagascar 8
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട് തന്നെയായിരുന്നു ! മൂവായിരത്തോളം വരുന്ന വലിയൊരു സൈന്യവുമായി വൂസിങ്ടൻ ഇങ്ങോട്ടേയ്ക്ക് നീങ്ങിയിട്ടുണ്ട് എന്ന വാർത്തയാണ് ചാരന്മാർ അറിയിച്ചത് . മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവർ ഇവിടെ എത്തിച്ചേർന്നേക്കാം ! ബഫോഗര്‍ പ്രഭു ഉടൻതന്നെ റോബിനെ, സ്ത്രീകളെയും, അവരുടെ കാലികളെയും കൂട്ടി നദീതീരത്തേക്ക് പറഞ്ഞുവിട്ടു. സാധാരണ ചെയ്യുന്നതുപോലെ സുരക്ഷയെക്കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ ഇപ്രാവശ്യം കണക്കൂകൂട്ടലുകൾ തെറ്റി. വൂസിംഗ്ടണിനെ സഹായിക്കാൻ വന്നെത്തിയ മറ്റൊരു സൈന്യം കൃത്യം അവിടെതന്നെ തമ്പടിച്ചിട്ടുണ്ടായിരുന്നു. അവരുടെ ആക്രമണത്തിൽ ചെറുതായൊന്ന് പൊരുതാൻ പോലും റോബിനും കൂട്ടർക്കും സാധിച്ചില്ല.റോബിൻ ഉൾപ്പെടെ സംഘത്തിലെ ഭൂരിഭാഗം ആളുകളെയും അവർ തടവുകാരായി പിടികൂടുകയും ചെയ്തു. വൂസിംഗ്ടണിനെ സഹായിക്കുന്ന സകാലവ ഗോത്രക്കാരായിരുന്നു അവർ. പഴയ ദൂതൻ റായ്- നന്നോ ഈ ഗോത്രക്കാരൻ ആയിരുന്നു എന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. ഇവർ പിന്നീട് പക്ഷം മാറി വൂസിംഗ്ടണിന്റെ കൂടെ ചേർന്നതാവാം.