
Adventure in Madagascar 6
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
1702 ൽ തന്റെ പതിനാറാം വയസ്സിൽ തെക്കൻ മഡഗാസ്ക്കറിൽ അകപ്പെട്ടുപോയ റോബിൻ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ, നിർഭാഗ്യവശാൽ മിയവാരോ എന്നൊരു യുദ്ധപ്രഭുവിന്റെ അടിമയായി മാറുകയും, അയാളുടെ ഔദ്യോഗിക കശാപ്പുകാരൻ എന്ന നിലയിൽ അവിടെ ജീവിക്കുകയും ചെയ്തു. ഇതിനിടയിൽ അമ്പരോ പ്രഭുവമായി നടന്ന യുദ്ധത്തിൽ റോബിൻ അയാളുടെ മകളെ തടവുകാരിയായി പിടിക്കുകയും മിയവാരോ അവളെ റോബിന് ഭാര്യയായി കൊടുക്കുകയും ചെയ്തു. സന്തോഷകരമായ ആ ദിനങ്ങള്‍ അങ്ങിനെ മുന്നോട്ട് നീങ്ങി . ആ പെൺകുട്ടി അവന് നല്ലൊരു ഭാര്യയായിരുന്നു . വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ അവള്‍ ദിവസവും അവന് ഉണ്ടാക്കിക്കൊടുത്തു . കുറേക്കാലത്തേക്ക് റോബിന് അവിടം വിട്ട് പോകണമെന്നേ തോന്നിയില്ല . അവനിപ്പോൾ സ്വന്തമായി, വീടും, ഭാര്യയും, കാലികളും, ആവശ്യത്തിന് തേനും മറ്റ് കാര്യങ്ങളും ഉണ്ട്. അങ്ങിനെ ആ നാട്ടിലെ മറ്റാരെയും പോലെ റോബിനും മാന്യമായി തന്നെ ജീവിച്ചു. ഒരു പെൺകുട്ടിയെ അവന് ഭാര്യയായി നൽകിയെങ്കിലും യജമാനനായ മിയവാരയെ അവന് ഇപ്പോഴും നല്ല ഭയമായിരുന്നു. അയാൾക്ക് ദുർമന്ത്രവാദികളോടുള്ള അമിതമായ വിധേയത്വം തന്നെയായിരുന്നു കാരണം.