
Adventure in Madagascar 7
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
അഫറർ പ്രഭുവിന്റെ അരികിൽ നിന്നും സെയ്ന്റ് അഗസ്റ്റിൻ തുറമുഖം ലക്ഷ്യമാക്കി കടന്നു കളഞ്ഞ റോബിൻ വിജനമായ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഇരുപത്തിയൊന്നാം ദിവസം വഴിയില്‍ ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെങ്കിലും അവർ റോബിന്റെ വെളുത്ത പാണ്ടുപിടിച്ച രൂപംകണ്ട് ഭയന്നു ഓടിയകന്നു. ഒരു ചത്ത കാളയും ചുമന്നുകൊണ്ടാണ് അവർ വന്നത്. അവർ ഓടിപ്പോയതോടെ ആ കാളയുടെ ഇറച്ചി എടുക്കുവാൻ അവന് സാധിച്ചു. ഇതേ സമയം കുറച്ചകളെ കിഴക്ക് ഭാഗത്തുനിന്നും കനത്ത പുക മുകളിലേക്ക് ഉയരുന്നത് റോബിൻ ശ്രദ്ധിച്ചിരുന്നു. ഏതാനും മൈലുകള്‍ക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടാവാൻ സാധ്യതയുണ്ട് . അങ്ങനെ ഇരുപത്തി മൂന്നാം ദിവസം വീണ്ടും പുക കണ്ടുതുടങ്ങി. ഇപ്പോളത് വളരെ അടുത്താണ്. റോബിൻ നടപ്പിന്റെ വേഗത വർധിപ്പിച്ചു. അവസാനം വലിയൊരു നദിയുടെ തീരത്താണ് അവൻ എത്തിച്ചേർന്നത്. ഒരു പക്ഷേ അധികം ദൂരെയല്ലാതെ തുറമുഖം കണ്ടേക്കാം . അവന്റെ മനസ് പിടഞ്ഞു. എന്നാൽ ആ നദിയുടെ വിസ്താരം റോബിനെ അമ്പരപ്പിച്ചു കളഞ്ഞു .ഇംഗ്ലണ്ടിലെ തെംസ് നദിയുടെ ഏതാണ്ട് രണ്ടിരട്ടിയോളം വരുമായിരുന്നു അത്!