• 2023ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; സ്പീഡ് ന്യൂസ്
    Sep 23 2025

    മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ 2023ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്നും അവാര്‍ഡ് സ്വീകരിച്ചു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹന്‍ലാല്‍ പറഞ്ഞു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പമാണ് മോഹന്‍ലാലിനും പുരസ്കാരം നല്‍കിയത്.

    71st National Film Awards: Mohanlal receives prestigious Dadasaheb Phalke Award; honors Malayalam cinema

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഭക്തജനസംഗമം ​| സ്പീഡ് ന്യൂസ്
    Sep 22 2025


    പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേർന്ന് സംഗമത്തിന് തിരി തെളിച്ചു

    Former Tamil Nadu BJP president Annamalai said that Pinarayi Vijayan has a "Brahmin phobia" and that communists should be driven out of temples. He was speaking at the Bhakta Jana Sangamam held in Pathanamthitta as an alternative to the Global Ayyappa Sangamam

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • നാളെമുതല്‍ സമ്പാദ്യോല്‍സവമെന്ന് പ്രധാനമന്ത്രി; ജി.എസ്.ടി. നിരക്കിളവ് നാളെ പ്രാബല്യത്തില്‍ | Speed News
    Sep 21 2025

    നാളെമുതല്‍ സമ്പാദ്യോല്‍സവമെന്ന് പ്രധാനമന്ത്രി; ജി.എസ്.ടി. നിരക്കിളവ് നാളെ പ്രാബല്യത്തില്‍; 12% സ്ലാബിലെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും ഇനി അഞ്ചുശതമാനം നികുതിമാത്രം; അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വിലകുറയും; GST പരിഷ്കരണം രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നരേന്ദ്ര മോദി

    The Prime Minister announced 'Savings Festival' from tomorrow; GST rate reduction will come into effect tomorrow. Most of the products in the 12% slab will now have only 5% tax; prices of essential commodities and medicines will go down. Narendra Modi also stated that the GST reform will accelerate the country's growth.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് ​| സ്പീഡ് ന്യൂസ്
    Sep 20 2025

    ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നടൻ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004-ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്

    Actor Mohanlal has been honoured with the Dadasaheb Phalke Award in recognition of his lifetime contributions to Indian cinema. Instituted by the Government of India in 1969 in memory of Dadasaheb Phalke, who is regarded as the father of Indian cinema, this is the country's highest film award. This is the second time that a Malayalam actor has received the Dadasaheb Phalke Award

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • വോട്ട് ചോരി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് സി.പി.എമ്മിന്‍റെ പിന്തുണ ​| സ്പീഡ് ന്യൂസ്
    Sep 19 2025

    വോട്ട് ചോരി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് സി.പി.എമ്മിന്റെ പിന്തുണ. വോട്ടര്‍പ്പട്ടികയുമായി പറ‍ഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കുറ്റമറ്റ വോട്ടര്‍പ്പട്ടിക വേണമെന്നാണ് സി.പി.എം.നിലപാടെന്നും അദ്ദേഹം പറഞ്ഞു

    CPM backs Rahul Gandhi on vote theft allegation.CPM state secretary M.V. Govindan said that what Rahul mentioned about the voters' list is true. He added that the CPM's stand is that the voters' list must be error-free

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കടന്നാക്രമിച്ച് വീണ്ടും വോട്ട് കൊള്ള ആരോപണവുമായി രാഹുല്‍ ഗാന്ധി | സ്പീഡ് ന്യൂസ്
    Sep 18 2025


    മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അനധികൃത വോട്ട് നീക്കം ചെയ്യലിനും, വ്യാജ വോട്ട് ചേര്‍ക്കലിനും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒത്താശ ചെയ്യുന്നുവെന്ന് തെളിവുകള്‍ നിരത്തി രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അനുകൂല ബൂത്തുകളിലെ വോട്ടുകള്‍ കൂട്ടത്തോടെ നീക്കം ചെയ്തതിന്‍റെ തെളിവുകളാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.

    Leader of the Opposition Rahul Gandhi alleged that Chief Election Commissioner Gyanesh Kumar is supporting voter fraud. He said that evidence proves the Commissioner is aiding both the removal of legitimate votes and the addition of bogus ones

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് എ.കെ.ആന്‍റണിയുടെ മറുപടി; സ്പീഡ് ന്യൂസ്
    Sep 17 2025

    യു.ഡി.എഫ്. കാലത്തെ പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് എ.കെ.ആന്‍റണിയുടെ മറുപടി. ശിവഗിരി, മുത്തങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും ശിവഗിരിയിലെ നടപടി കോടതി നിര്‍ദേശപ്രകാരമാണെന്നും എ.കെ.ആന്റണി പറഞ്ഞു.

    Former Chief Minsiter A.K. Antony regrets the “legally unavoidable” 1995 Sivagiri police action

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • നടപടി പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി; സ്റ്റാലിന്‍ ചമയാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് | സ്പീഡ് ന്യൂസ്
    Sep 16 2025

    സമീപകാല അതിക്രമങ്ങളിൽ അന്വേഷണവും നടപടികളും പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ വകുപ്പുതല തുടർനടപടിയുണ്ടാകുമെന്ന് മാത്രം പ്രഖ്യാപനം. യു.ഡിഎഫ് കാലത്തെ പൊലീസ് അതിക്രമങ്ങൾ മുഖ്യമന്ത്രി നിരത്തിയപ്പോൾ സ്റ്റാലിൻ ചമയാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.


    The Chief Minister defended the police without announcing any investigation or action into the recent incidents of violence. Regarding the police officers who assaulted Youth Congress leader Sujith in Kunnamkulam, the only announcement was that departmental follow-up action would be taken. While the Chief Minister lined up instances of police brutality during the UDF government, the Opposition Leader hit back, saying he should not try to imitate Stalin

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins