Commentadi! cover art

Commentadi!

Commentadi!

By: Manorama Online
Listen for free

About this listen

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

Politics & Government Science
Episodes
  • ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
    Sep 22 2025

    ‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു നടി. എന്തിനാണ് ഇറങ്ങിപ്പോയത്, സ്വയം നിയന്ത്രണത്തിലൂടെ സമൂഹമാധ്യമങ്ങളെ അടക്കി നിർത്തിയാൽ മതിയായിരുന്നല്ലോ! പക്ഷേ നിങ്ങളിൽ എത്ര പേർക്ക് സമൂഹമാധ്യമങ്ങളുടെ പിടിയിൽനിന്ന് കുതറിയോടാന്‍ സാധിച്ചിട്ടുണ്ട്? സമൂഹമാധ്യമങ്ങളുടെ ‘വില്ലത്തരങ്ങളും’ ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും അതിരു കടക്കുകയാണോ? ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും.

    In a surprising move, actress Aishwarya Lekshmi has announced her withdrawal from social media, revealing the profound toll it has taken on her. In a candid post, the actress stated that the platforms 'stole all my natural thought processes, negatively impacted my language and vocabulary, and destroyed every one of my little joys.'

    Her abrupt departure, which has been termed a 'self-exile,' sparks a critical debate: Is a complete break from social media the only viable solution? Or is it possible for individuals to rein in its influence through self-control?

    This is a question many struggle with, as social media's 'villainous' intrusion into daily life seems to be spiraling out of control. In this episode of the 'Commentadi' podcast, hosts Arunima, Archana, and Naveen delve into a powerful discussion about whether social media's grip on our lives has become too tight.

    See omnystudio.com/listener for privacy information.

    Show More Show Less
    28 mins
  • കസറിയത് കഥയോ കല്യാണിയോ?
    Sep 10 2025

    2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും ലഭിച്ചിരിക്കുന്നു. വനിതകൾ മലയാള സിനിമയെ നയിക്കുന്ന കാലമാണോ വരാൻ പോകുന്നത്, അതോ കല്യാണിതന്നെ പറഞ്ഞതു പോലെ, സിനിമയുടെ കോണ്ടന്റ് ആണോ ‘ചന്ദ്ര’യിലെ താരം? ഉത്സവകാലത്തെ മലയാള സിനിമയിലെ മാറ്റം, സിനിമയിലെ ബിസിനസ് മാറ്റം, ബജറ്റ്, സിനിമകളിലെ വനിതാ പ്രാമുഖ്യം... ഈ വിഷയങ്ങളിലാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിലെ ചർച്ച. മലയാള സിനിമയെ എങ്ങനെ ‘ചന്ദ്ര’ മാറ്റിമറിച്ചു? അർച്ചനയും അരുണിമയും നവീനും സംസാരിക്കുന്നു...

    Kalyani Priyadarshan's 'Lokah Chapter 1: Chandra' is poised to be one of 2025's biggest box office blockbusters, and in the process, Malayalam cinema has finally found its first woman superhero. Is this the beginning of a new era where women are at the forefront of the industry, or is it, as Kalyani put it, the content itself that's the true hero of 'Chandra'? In this episode of the 'Commentadi' podcast, we're diving into the evolving landscape of Malayalam cinema during the festival season, the business side of filmmaking, budgets, and the growing influence of women in the industry. How exactly did 'Chandra' change the game for Malayalam cinema? Join Archana, Arunima, and Naveen as they break it all down.

    See omnystudio.com/listener for privacy information.

    Show More Show Less
    25 mins
  • പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...!
    Aug 29 2025

    എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണ് ഇതിനിടയിലെ അതിർത്തി നിർണയിക്കപ്പെടുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള വിവാദം ശക്തമാകുമ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യം ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയമല്ലേ എന്നാണ്. എന്നാൽ ‘അല്ല’ എന്നാണ് ഉത്തരം. അങ്ങനെ പറയാനുമുണ്ട് കാരണം. ആ കാരണങ്ങളിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‍കാസ്റ്റ് കടക്കുന്നത്. പൊതുപ്രവർത്തകർ വിവാദങ്ങളിൽപ്പെട്ട സംഭവങ്ങളുടെ ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തിലേക്കാണ് ഈ യാത്ര. വിഷയത്തിലെ നിയമപരമായും സാമൂഹികപരമായുമുള്ള കാര്യങ്ങളും ചർച്ച ചെയ്യുകയാണിവിടെ അർച്ചനയും അരുണിമയും നവീനും.


    What makes a controversy involving a public figure a major topic of discussion? Is there a clear distinction between a public figure's public and private life? If so, where is the line drawn? As the controversy against MLA Rahul Mankootathil intensifies, many people are asking if this isn't a personal matter for him. But the answer is 'no,' and there are reasons for that. This week, the 'Commentadi' podcast delves into those very reasons. This journey takes us from historical controversies involving public figures to the present day. In this episode of 'Commentadi' podcast, Archana, Arunima, and Naveen discuss the legal, political and social aspects of this issue.

    See omnystudio.com/listener for privacy information.

    Show More Show Less
    21 mins
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.