
മതിൽ ചാടി നോക്കിയപ്പോൾ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച | Tandoor Murder Case | Eye Witness Recall | Delhi Police
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
In this Crime Beat episode, retired Delhi Police constable Abdun Naseer Kunju recounts how his sharp instincts helped expose the infamous 1995 Tandoor Murder Case in Delhi — the shocking killing and burning of Naina Sahni by Congress youth leader Sushil Sharma. A first-hand memory of a crime that shook the nation. Host: Seena Antony
മുപ്പതുവർഷങ്ങൾക്കു മുൻപുള്ള ജൂലൈ. കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ മൂന്നിന്റെ പ്രഭാതം! രാജ്യം അതുവരെ കേൾക്കാത്ത ഒരു വാർത്തയുമായാണ് അന്ന് ഡൽഹി ഉണർന്നത്. ‘പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തി തന്തുരി അടുപ്പിലിട്ട് കത്തിച്ചു എന്നതായിരുന്നു ആ വാർത്ത. പ്രതി ഡൽഹി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുശീൽ ശർമ. വിഐപികളുടെ വിഹാരകേന്ദ്രമായ ഡൽഹിയിലെ അശോക റോഡിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഒരുപക്ഷേ, ആരും അറിയാതെ പോകുമായിരുന്ന ആ കൊലപാതകം ലോകം അറിയുന്നതിന് കാരണമായത് ഒരു പൊലീസുകാരനാണ്. ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആയി ജോലി നോക്കിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൻ നസീർ കുഞ്ഞ്. അർധരാത്രി റസ്റ്റോറന്റിൽ തീ കണ്ട് ഓടിയെത്തിയവരിൽ അന്ന് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അബ്ദുൻ നസീർ കുഞ്ഞുമുണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ചകളിൽ അബ്ദുൾ നസീർ കുഞ്ഞിനു തോന്നിയ ചില സംശയങ്ങളാണ് ഏറെ കോളിളക്കം സൃഷ്ടിച്ച നൈന സാഹ്നി കേസ് അഥവാ തന്തൂരി കേസ് പുറത്തെത്തിച്ചത്. 30 വർഷങ്ങൾക്കു മുൻപ് നേരിട്ടു കണ്ട സംഭവം ഇപ്പോഴും അതുപോലെയുണ്ട് അബ്ദുൻ നസീർ കുഞ്ഞിന്റെ മനസ്സിൽ. ദാരുണമായ കൊലപാതകം നടന്ന ആ രാത്രി മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ ഓർത്തെടുക്കുകയാണ് അബ്ദുൻ നസീർ കുഞ്ഞ്.
See omnystudio.com/listener for privacy information.