
‘നിലമ്പൂരാൻ’ ആര്യാടൻ ഷൗക്കത്ത് - നിലമ്പൂർ Aryadan Shoukath | Nilambur | Kerala Politics | By-election 2025 | Manorama Online Podcast
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
വോട്ടിങ് മെഷീനിൽ ആര്യാടൻ ഷൗക്കത്ത് എന്നാണ് പേരെങ്കിലും നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് ‘കുഞ്ഞാക്കയുടെ ബാപ്പുട്ടി’യാണ്. ആര്യാടൻ മുഹമ്മദ് എന്ന, കോൺഗ്രസിന്റെ ‘നിലമ്പൂർ സുൽത്താൻ’ കുഞ്ഞാക്കയുടെ പിൻമുറക്കാരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആ രാഷ്ട്രീയ പാരമ്പര്യം കൂടി കാത്തുസൂക്ഷിച്ച് ഷൗക്കത്ത് ജയിച്ചുകയറിയതോടെ മണ്ഡലത്തിനു പുറമേ സംസ്ഥാന രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഏറെയാണ്. മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ആത്മവിശ്വാസത്തിന്റെ ‘ബൂസ്റ്റർ’ ഡോസാകുകയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രചാരണത്തിലെ ഒരുഘട്ടത്തിലും പിന്നോട്ടുപോകാതെ, കക്ഷികൾക്കപ്പുറത്തെ ഇഴയടുപ്പത്തോടെയാണ് യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചത്. മുസ്‌ലിം ലീഗും കോൺഗ്രസും ഒരേമനസ്സോടെ ഒത്തുപിടിച്ചതോടെ മലപ്പുറം ജില്ലയിലെ അഭിമാനപോരാട്ടത്തിൽ ജയം ഉറപ്പിച്ചു.
Aryadan Shoukath's Nilambur by-election victory is a major boost for the UDF. His impressive political career, marked by impactful social projects and a strong family legacy, has solidified his position as a key figure in Kerala politics.
See omnystudio.com/listener for privacy information.