
അഹമ്മദാബാദ് വിമാനദുരന്തം സംഭവിച്ചത് ഇങ്ങനെ | Ahmmedabad Plane Crash | Air India | Plane Crash | Manorama Online Podcast
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
അഹമദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അപകടം സംഭവിച്ചത് എടിസിയിൽ നിന്ന് കാണാവുന്ന ദൂരത്തിലാണെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ടേക്ക് ഓഫ് ചെയത് ഉടൻ തന്നെ വിമാനം വീണിരിക്കാമെന്നതിനാൽ എടിസി അധികൃതർക്ക് അപകടം മനസിലാക്കാൻ സാധിച്ചിരിക്കാം. സാധാരണ ടേക്ക് ഓഫ് ചെയ്ത വിമാനം ദൂരക്കാഴ്ചയിൽ നിന്ന് മറയുന്നത് വരെ എടിസിയിൽ നിന്ന് നോക്കണമെന്നാണ് ചട്ടമെന്നും തിരക്കുള്ള സമയത്ത് ഇത് നിർബന്ധമല്ലെന്നും വിദഗ്ധർ പറയുന്നു. ടേക്ക് ഓഫ് ചെയ്ത് പോയിന്റ് വരെ വിമാനത്തെ എടിസിയിൽ നിന്ന് നോക്കും. സാധാരണ ടേക്ക് ഓഫ്, ലാന്റിങ് സയമത്താണ് അപകടം കൂടുതൽ നടക്കാറ്. അതിനാൽ തന്നെ എടിസി അധികൃതർ ഇത് നോക്കാറുണ്ട്. മേയ്ഡേ സന്ദേശം കോക്പിറ്റിൽ നിന്ന് എടിസിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ഫുൾ എമർജൻസി , ഡെയ്ഞ്ചറസ് സാഹചര്യം ആണ് എന്നർഥം. വിമാനം 625 അടി മുകളിലായിരിക്കണം. ടേക്ക് ഓഫ് ചെയ്ത് 2 മൈൽ പിന്നിട്ടുണ്ടെങ്കിൽ ഈ ഉയരം എന്തായാലും കവർ ചെയ്തിരിക്കണം. അത് ഇവിടെ സംഭവിച്ചിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
The Ahmedabad plane crash shocked the nation. Aviation experts point to the plane's proximity to Air Traffic Control (ATC) during the immediate post-takeoff crash, raising questions about standard operating procedures.
See omnystudio.com/listener for privacy information.