Ep:006 | Gandhi:The Man&his Message ഹിന്ദുത്വ രാഷ്ട്രത്തിൽ ഗാന്ധി | പ്രൊ. എം പി മത്തായി| പി ബി ജിജീഷ് cover art

Ep:006 | Gandhi:The Man&his Message ഹിന്ദുത്വ രാഷ്ട്രത്തിൽ ഗാന്ധി | പ്രൊ. എം പി മത്തായി| പി ബി ജിജീഷ്

Ep:006 | Gandhi:The Man&his Message ഹിന്ദുത്വ രാഷ്ട്രത്തിൽ ഗാന്ധി | പ്രൊ. എം പി മത്തായി| പി ബി ജിജീഷ്

Listen for free

View show details

About this listen

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിന്റെ ഡയറക്ടറും, അഹമ്മദാബാദിലെ ഗാന്ധി വിദ്യാപീഠീലെ പ്രൊഫസറും, ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ ഡീനും ഒക്കെയായിരുന്ന പ്രൊഫസർ എം പി മത്തായിയാണ് അതിഥി. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി വിവിധ സർവ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ 'ഗാന്ധിയുടെ പ്രപഞ്ച വീക്ഷണം' എന്ന ഗ്രന്ഥം ഗാന്ധിദർശനത്തിന്റെ ആശയവിശാലതയെ പരിചയപ്പെടുത്തുന്ന പ്രധാനപ്പെട്ട രചനയാണ്. ജീവിതം കൊണ്ടും മരണം കൊണ്ടും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തിയ മഹാത്മാവിന്റെ ജീവിതവും ദർശനവും നമ്മൾ ചേർത്തുപിടിക്കേണ്ട കാലഘട്ടമാണിത്. അദ്ദേഹത്തെ വെടിവച്ചു കൊന്നവർക്ക് മുന്നിൽ നമുക്കുള്ള ഏക പ്രതിരോധമാണത്. കേൾക്കണം. പ്രഫ. എം.പി. മത്തായിയുമൊത്ത്. ഗാന്ധിയെ കുറിച്ചാണ്, ശാന്തിയെക്കുറിച്ചാണ്, ശത്രുതയില്ലാത്ത സംവാദങ്ങളെക്കുറിച്ചാണ്, ഗാന്ധിസത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചാണ്, ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കുമേൽ തമ്മിലടിച്ചുകൊണ്ട്, വലിയ ആശയങ്ങളെ മറന്നു പോകരുതെന്ന ഓർമ്മപ്പെടുത്തലാണ്. ഹിന്ദുത്വ ഭീകരത അധികാരം കയ്യാളുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, നമ്മുടെ പ്രതിരോധം ഗാന്ധിയാണ്. ഗാന്ധിയെ ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയ ശക്തികൾ തന്നെയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഗാന്ധിയൻ ദേശീയത, ഹിന്ദുത്വത്തിന്റെ വംശ വിശുദ്ധിയിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ദേശരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. പാശ്ചാത്യ ദേശീയതയും ഹിന്ദുത്വദേശീയതയും ഗാന്ധി വിഭാവനം ചെയ്ത ദേശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ സവിശേഷമായ പങ്ക് എന്താണ്? ഇന്ത്യ വിഭജനത്തിൽ ഗാന്ധിയുടെ പങ്ക്? ഗാന്ധിയും അംബേദ്കറും Malayalam podcast with professor MP Mathai, format director of school of Gandhian thoughts MG University, professor, Gandhi Vidyapeeth, Ahmedabad, format deal of Gandhi research foundation Here we explore various aspects of Gandhian philosophy and its relevance in contemporary India. Why Gandhi was assassinated? How is Gandhian nationalism is at the soull of an inclusive India. How hindutv narrow minded interpretation of nationalism, based on ethnicity, headset for others, modelled inline with fascism hate Gandhi. #justrightspodcast #hindutwa #godse #RSS #Polity #discussion #malayalaminterview #JustRights #MalayalamPodcast #Gandhi #India #Democracy

What listeners say about Ep:006 | Gandhi:The Man&his Message ഹിന്ദുത്വ രാഷ്ട്രത്തിൽ ഗാന്ധി | പ്രൊ. എം പി മത്തായി| പി ബി ജിജീഷ്

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.